പെൺകുട്ടിയെ ശല്യം ചെയ്തെതെന്ന പരാതി അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വയോധികൻ ഇൻസ്പെക്ടറെയും ഉദ്യോഗസ്ഥരേയും മർദിച്ചു. തുടർന്ന് ക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു
പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയുടെ മോശമായി പെരുമാറിയെന്ന പരാതിയിൽ എബി ഏബ്രഹാമിനെ എലത്തൂർ പോലീസ് വിളിച്ചുവരുത്തിയതായിരുന്നു. സ്റ്റേഷനിൽവെച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഇൻസ്പെക്ടർ കെആർ. രഞ്ജിത്തിനെ പിടിച്ചുതള്ളുകയും നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയുമായിരുന്നു.
ഇതുകണ്ട് തടയാൻ ശ്രമിച്ച സീനിയർ സിവിൽ പോലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പോലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് പൊലീസുകാർ ഇയാളെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. .
ചീനിക്കുഴി കൂട്ടക്കൊല ; പ്രതി ഹമീദിന്റെ ശിക്ഷാവിധി ഇന്ന്


പീഡനക്കേസ്: ആൾദൈവം സ്വാമി ചൈതന്യാനന്ദയെ അനുസരിക്കാൻ 32 വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതിൽ വനിതാ ജീവനക്കാരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.