ഏഴ് വിക്കറ്റ് ബാക്കി നിൽക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 536 റൺസ്; എഡ്ജ്ബാസ്റ്റണിൽ വിജയപ്രതീക്ഷയിൽ ഇന്ത്യ

എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ നാലാം ദിനം കളി അവസാക്കിക്കുമ്പോൾ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് ഏഴ് എന്ന നിലയിൽ. ഇന്ത്യ ഉയർത്തിയ 608 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് വിജയിക്കണമെങ്കിൽ അഞ്ചാം ദിനം 90 ഓവറിൽ 536 റൺസ് കൂടി നേടണം. 24 റൺസുമായി ഒലി പോപ്പും 15 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ.

നേരത്തേ  ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 427ന്  ആറ് വിക്കറ്റ് എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 180 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ അറുനൂറിന് മുകളിൽ വിജയലക്ഷ്യം ഇംഗ്ലണ്ടിന് നൽകുകയായിരുന്നു. സാക്ക് ക്രാളി (0), ബെൻ ഡെക്കറ്റ് (15) ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 162 പന്തിൽ നിന്ന് നേടിയ 161 റൺസും റിഷഭ് പന്തിന്റെ 58 പന്തിൽ നിന്ന് നേടിയ വെടിക്കെട്ട് 65 റൺസും സന്ദർശകർക്ക് അറുനൂറിന് മുകളിൽ രണ്ടാം ഇന്നിംഗ്സ് ലീഡ് ഉറപ്പിക്കുന്നതിൽ നിർണായകമായി. രവീന്ദ്ര ജഡേജ പുറത്താക്കാതെ നേടിയ 69 റൺസും കെഎൽ രാഹുലിൻ്റെ 55 റൺസും കരുൺ നായരിൻ്റെ 26 റൺസും വാഷിംഗ്ടൺ സുന്ദർ 12 റൺസും യശ്വസി ജയ്സ്വാൾ 26 റൺസും നിതീഷ് കുമാർ റെഡ്ഡി ഒരു റൺസും നേടി. ഷൊയ്ബ് ബഷീർ ജോഷ് ടോംഗ് എന്നിവർ രണ്ട് വിക്കറ്റും രണ്ട് ജോ റൂട്ടും കാർസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് 407 ന് അവസാനിച്ചിരുന്നു. മുഹമ്മദ് സിറാജ് ആറ് വിക്കറ്റും ആകാശ് ദീപും നാല് വിക്കറ്റും വീഴ്ത്തിയാണ് ബ്രിട്ടീഷ് പടയെ ചുരുട്ടിക്കെട്ടിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെ ഇരട്ട സെഞ്ച്വറി മികവിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 587 റൺസിന് എല്ലാവരും പുറത്തായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *