രാജ്മോഹൻ ഉണ്ണിത്താൻ, എംഎം മണി, മാണി സി കാപ്പൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ സിനിമയിൽ അഭിനയിച്ച് മലയാളികൾ കണ്ടിട്ടുണ്ട്. എന്നാൽ സമര വിഎസ് അച്യുതാനന്ദനും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കൂത്തുപറമ്പിലെ ദൃശ്യ ആർട്സ് നിർമ്മിച്ച ‘കാമ്പസ് ഡയറി’ എന്ന സിനിമയിലാണ് വിഎസ് അഭിനയിച്ചത്.
ഹലോവീൻ ഗാനം ശ്രദ്ധേയമാകുന്നു
ജീവൻ ദാസായിരുന്നു സംവിധായകൻ സികെ സരസപ്പൻ, സഞ്ജയി ആലക്കണ്ടി എന്നിവരാണ് നിർമ്മാതാക്കൾ. കാമ്പസ് ഡയറി എന്ന സിനിമയിലൂടെ ബിഗ്‌ക്രീനിൽ ഒരുതവണ വരാൻ വിഎസ് സമ്മതിച്ചത് ചിത്രത്തിൻ്റെ പ്രമേയം ഒന്നുകൊണ്ടു മാത്രമായിരുന്നു. നിരവധി സമര പോരാട്ടങ്ങൾ നയിച്ച വിഎസ് വെള്ളിത്തിരയിലും സമര നേതാവിന്റെ വേഷം തന്നെയാണ് ലഭിച്ചത്.
കൂത്തുപറമ്പിൽ ജലചൂഷണത്തിനെതിരെ നടക്കുന്ന പോരാട്ടത്തെ പിന്തുണയ്ക്കാൻ എത്തിയ വിഎസ് ആയി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ എത്തിയത്. വിഎസ് അഭിനയിക്കുന്നു എന്നറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഓടിയെത്തിയത്. കാണികൾക്ക് കൗതുകം നിറഞ്ഞ ഒരു അനുഭവമായിരുന്നു വിഎസിന്റെ അഭിനേതാവ് എന്ന പരകായപ്രവേശം..


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.