ഡൽഹിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെടേണ വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷം റദ്ദാക്കി. ഡൽഹി – പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ കണ്ടെത്തിയതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിശദീകരണം.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് ഡ്രീം ലൈനർ വിമാനം തന്നെയാണ് എഐ 143. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഡൽഹി മിൽ തന്നെ ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും മടക്കി നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഈ സർവീസ് റദ്ദാക്കിയതോടെ പാരീസിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 142 വിമാനത്തിൻ്റെ സർവ്വീസും റദ്ദാക്കി. ഡൽഹി-പാരീസ് AI 143 ഉൾപ്പെടെ അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾ ഇന്ന് റദ്ദാക്കി. തുടർച്ചയായി ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കുന്നത്. അഹമ്മദാബാദ്-ലണ്ടൻ സർവീസും ഇന്ന് റദ്ദാക്കിയിരുന്നു.


കരൂർ ദുരന്തബാധിതരുടെ ചിലവുകൾ വഹിക്കാമെന്ന് ഉറപ്പ് നൽകി ടി.വി.കെ നേതാവ് വിജയ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.