ആപ്പിൾ മുതൽ മാർബിൾ വരെ; ഇന്ത്യയുടെ തുർക്കി ബഹിഷ്ക്കരണം ഇരു രാജ്യങ്ങളെയും എങ്ങനെ ബാധിക്കുന്നു

‘തുർക്കിയെ ബഹിഷ്‌കരിക്കുക’ എന്ന സോഷ്യൽ മീഡിയ ആഹ്വാനം തുർക്കിയെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. നിരവധി ഇന്ത്യാക്കാർ തുർക്കിയിലേക്ക് ബുക്ക് ചെയ്ത വിനോദസഞ്ചാര യാത്രാ റദ്ദാക്കലുകളുടെ എണ്ണം കൂടിയതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആപ്പിളും മാർബിളും ഉൾപ്പെടെയുള്ള തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട് ഓപ്പറേഷൻ സിന്ദൂരിനിട്ടയിൽ തുർക്കി പാകിസ്താന് പിന്തുണ പരസ്യമായി പ്രകടിപ്പിച്ചതിന് ശേഷമാണ് ‘തുർക്കി ബഹിഷ്‌കരിക്കുക’ എന്ന ആഹ്വാനം ശക്തമായത്.

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ തുർക്കി ഇസ്ലാമാബാദിന് ഡ്രോണുകൾ, ആയുധങ്ങൾ, പിന്തുണ എന്നിവ നൽകിയെന്ന മാധ്യമ റിപ്പോർട്ടുകൾ ഇതിനെ കൂടുതൽ വഷളാക്കി. ഇത് പൊതുജനങ്ങളുടെ രോഷത്തിന് ആക്കം കൂട്ടുകയും ഇന്ത്യയിലുടനീളം തുർക്കി ക്കെതിരായ വികാരം ശക്തിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യ പ്രധാനമായും ധാതു ഇന്ധനങ്ങൾ, ഓട്ടോ പാർട്‌സ്, യന്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കോട്ടൺ എന്നിവയാണ് കയറ്റുമതി ചെയ്തത്. എന്നിരുന്നാലും, തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയിൽ മിനറൽ ഓയിൽ, സ്വർണ്ണം, മാർബിൾ, ആപ്പിൾ, പച്ചക്കറികൾ, സിമൻറ്, രാസവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലേക്ക് ആപ്പിൾ വിതരണം ചെയ്യുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് തുർക്കി.

2024 ഏപ്രിൽ– 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ, തുർക്കിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 5.2 ബില്യൺ ഡോളറിലെത്തി. 2023–24 ൽ ഇത് 6.65 ബില്യൺ ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 1.5 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഇതേ കാലയളവിൽ, തുർക്കിയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 2.84 ബില്യൺ ഡോളറായി കുറഞ്ഞു, 2023–24 ൽ ഇത് 3.78 ബില്യൺ ഡോളറായിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ 2022 ജൂണിലെ പത്രക്കുറിപ്പ് അനുസരിച്ച്, തുർക്കിയുടെ ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ, ഐടി മേഖലകളിൽ ഇന്ത്യൻ കമ്പനികൾ പ്രധാനമായും സാന്നിധ്യമറിയിക്കുന്നു. അതേസമയം തുർക്കി ബിസിനസുകൾക്ക് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ, എഞ്ചിനീയറിംഗ് മേഖലകളിൽ സാന്നിധ്യമുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *