കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും വൻ വർധന. ഗ്രാമിന് 185 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8745 ആയി ഉയർന്നു. പവന്റെ വിലയിൽ 1480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 69,960 രൂപയായാണ് വർധിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ റെക്കോർഡ് വില വർധനയാണ് സ്വർണത്തിന് ഉണ്ടായത്.
ഒറ്റയടിക്ക് ഇന്നലെ 2160 രൂപ കൂടിയിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷം ശേഷമായിരുന്നു വീണ്ടും വില ഉയർന്നത്.. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിപ്പിക്കുന്നത്.
സുരക്ഷിത നിക്ഷേപം തേടി ആളുകൾ കൂടുതലായി സ്വർഗ്ഗത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാൻ കാരണം. ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് വിപണിയിലെ പുതിയ മാറ്റം.
കാക്കനാട് പള്ളി കാപ്യാർക്കെതിരെ പോക്സോ കേസ്
അതിനാൽ ലോകവിപണിയിലും സ്വർണത്തിന് വൻ വില വർധനയുണ്ടായി. മൂന്ന് ശതമാനത്തിലേറെ നേട്ടമാണ് സ്വർണത്തിന് കഴിഞ്ഞ ദിവസമുണ്ടായത്. അമേരിക്ക-ചൈന വ്യാപാര യുദ്ധം മൂലം ആളുകൾ സുരക്ഷിതനിക്ഷേപം തേടുന്നത് സ്വർണത്തിന് നേട്ടമാവുകയാണ്.


ആര്‍എസ്എസ് നേതാവിൻ്റെ പേരിൽ കൂട്ടത്തല്ല്; പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാറിന്റെ പേരിൽ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.