ഭൂപതിവ് ചട്ടം അന്തിമമാക്കാൻ സർക്കാർ. റവന്യുവകുപ്പ് തയ്യാറാക്കിയ ചട്ടഭേദഗതിക്ക് അംഗീകാരം ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 23 ന് അന്തിമമാക്കാനാണ് തീരുമാനം.
പതിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകുന്നതിന് ചട്ടം. പട്ടയത്തിന് വിരുദ്ധമായി നിർമ്മിച്ച വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് പിഴ ഈടാക്കും.
ഒരു വർഷം മുൻപാണ് ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ നിയമം പാസാക്കിയത്. എന്നാൽ ഒരു വർഷം കഴിയുമ്പോഴും ചട്ടഭേദഗതി വന്നില്ല. ചട്ടം പ്രാബല്യത്തിൽ വരാതെ നിയമത്തിൻ്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമായിരുന്നു. റവന്യു വകുപ്പ് തയ്യാറാക്കിയ ചട്ടം വിവിധ ചർച്ചകൾക്ക് ശേഷം അന്തിമരൂപമായി. 23ന് നടക്കുന്ന യോഗത്തിൽ ചട്ടഭേദഗതിക്ക് അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
വയനാട്ടിൽ കോളറ ബാധിച്ച വയോധികൻ മരിച്ചു
ഇടുക്കി ജില്ലയെ ഉദ്ദേശിച്ചുളള നിയമം കൊണ്ടുവരാത്തതിനാൽ ഇതുവരെ പ്രാബല്യത്തിലാക്കാനായിട്ടില്ല. നിയമവകുപ്പ് അംഗീകരിച്ച ചട്ടത്തിന് മുന്നിലുളള പ്രധാന തടസം 1993 ലെ ചട്ടമായിരുന്നു.1977ന് മുമ്പ് മലയോര മേഖലയിൽ കുടിയേറിവർക്ക് വനഭൂമി പതിച്ച് നൽകുന്നതിന് ഉണ്ടാക്കിയ റൂളായിരുന്നു ഇത്.


പി.എം ശ്രീ ; സി.പി.എം സെക്രട്ടേറിയറ്റ് യോഗം നാളെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.