അടിയന്തരാവസ്ഥയുടെ വാർഷികം ഭരണഘടനാ ഹത്യാദിനമായി ആചരിക്കാൻ ഗവർണർ; വിസിമാർക്ക് കത്ത്

അടിയന്തരാവസ്ഥയുടെ വാർഷികം സർവകലാശാലകൾ ഭരണഘടനാ ഹത്യാദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇക്കാര്യം ആവശ്യപ്പെട്ട്  വൈസ് ചാൻസലർമാർക്ക് കത്തയച്ചു.

ജൂണ്‍ 25നാണ് രാജ്യത്ത് അടിയന്ത്രരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാർഷികം. 1975 ജൂണ്‍ 25 ന് അർദ്ധരാത്രിയിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരം പ്രസിഡൻറ് ഫക്രുദ്ദീന്‍ അലി അഹ്‌മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1977 മാര്‍ച്ച് 21 വരെ 635 ദിവസങ്ങൾ ഇന്ത്യയെ ഭരിച്ചത് ഇന്ദിരയുടെ ഏകാധിപത്യമായിരുന്നു. രാജ്യ ചരിത്രത്തിലെ കറുത്ത ഏടായിട്ടാണ് അടിയന്തിരാവസ്ഥയെ വിലയിരുത്തുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യം എന്തൊക്കെ പ്രത്യാഘാതങ്ങളും നാശനഷ്ടങ്ങളും രാജ്യത്തുണ്ടായി എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും നാടകങ്ങളും കവിതകളും യോഗങ്ങളും സംഘടിപ്പിക്കണെമെന്നും ഗവര്‍ണറുടെ അഡീഷനല്‍ ചീഫ് സെക്രട്ടറി വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

അടിയന്തരരാവസ്ഥയെക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിന് ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം തീരുമാനത്തിനെതിരെ അന്നത്തെ ഭരണ പാർട്ടിയായിരുന കോൺഗ്രസ് എതിർത്തിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *