അപ്രതീക്ഷിതമായി കിട്ടിയ കെപിസിസി അധ്യക്ഷസ്ഥാനം സണ്ണിജോസഫിന് കുരുക്കാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. നിയമസഭയിൽ സർക്കാരിനെതിരെ ചടുലമായ നീക്കങ്ങൾ നടത്തിയിട്ടുള്ള സണ്ണിജോസഫ് പക്ഷേ പാർട്ടിയുടെ തലപ്പത്ത് പുതുമുഖമാണ്.അതായത് കളത്തിലുണ്ടായ മാറ്റം അറിഞ്ഞ് കളിക്കണമെന്ന് സാരം. നേതൃമാറ്റ വിവാദങ്ങൾക്കിടെ മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി സണ്ണി ജോസഫ് നടത്തിയ കൂടിക്കാഴ്ച കളത്തിലെ പ്രതിബദ്ധങ്ങൾ മറികടക്കാൻ ഉള്ളതാണ്.
സണ്ണി ജോസഫിന് പുറമ വർക്കിംഗ് പ്രസിഡന്റ്മാരായ പി സി വിഷ്ണുനാദ്ധ്, ഷാഫി പറമ്പിൽ തുടങ്ങിയവരാണ് അനുനയ നീക്കങ്ങളുടെ ഭാഗമായി കൂടിക്കാഴ്ച നടത്തിയത്. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുനയിപ്പിക്കാനുള്ള മഞ്ഞുരുക്കൽ നീക്കം . കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കെ സുധാകരന്റെ പരസ്യ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ സുധാകരൻ വീണ്ടും രൂക്ഷ പ്രതികരണം നടത്തിയാൽ പുതിയ നേതൃത്വത്തിന് അത് തലവേദനയായി മാറും എന്ന പശ്ചാത്തലത്തിലായിരുന്നു ചർച്ച. പാർട്ടി പുന സംഘടന പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക എന്നതാണ് സുധാകരന്റെ ലക്ഷ്യം. ഇത് തന്നെയാണ് അനുയായികൾക്ക് നൽകിയിരിക്കുന്ന നിർദേശവും.
ഡിസിസി അധ്യക്ഷന്മാരെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും അവകാശവാദം ഉന്നയിക്കാൻ തന്നെയാണ് സുധാകരൻ പക്ഷത്തിന്റെ തീരുമാനം. കെപിസിസി യിലെ പദവികളിലേക്കും സുധാകരൻ പേരുകൾ നിർദേശിച്ചേക്കും.എന്നാൽ സുധാകരന് മുൻപിൽ കൂടുതൽ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് എതിർപക്ഷം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; അന്വേഷണത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി



പോറ്റിക്ക് ഒന്നരക്കോടി നൽകി ; തെളിവുൾപ്പെടെ ഗോവർധന്റെ മൊഴി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.