മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മിഷൻ തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.
നേരത്തെ വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹർജിയിൽ ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത്, ജുഡീഷ്യൽ കമ്മിഷൻ കാലാവധി മേയ് 27ന് അവസാനിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അപേക്ഷ നൽകുകയായിരുന്നു. പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാന്ദർ, ഹർജി എസ് മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും. ഹർജിയിൽ അന്തിമ തീരുമാനമാകുന്നതുവരെ കമ്മിഷൻ തുടരാമെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.
മുനമ്പത്തെ വിവാദ ഭൂമി വഖഫ് ആണോ അല്ലയോ എന്നല്ല, വസ്തുതാന്വേഷണമാണ് കമ്മിഷൻ നടത്തുന്നതെന്നാന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. സാധാരണക്കാരായ താമസക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് പൊതുതാൽപര്യമുള്ള വിഷയമെന്ന നിലയിലാണ് അന്വേഷണ കമ്മിഷനെ നിയമിച്ചതെന്നും വാദി സർക്കാർ വ്യക്തമാക്കി. കോടതിയുടെ ഉത്തരവില്ലാതെ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരായ വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടിയത്. നിലവിൽ മുനമ്പം വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. അതിനാൽഅന്വേഷണ കമ്മിഷൻ നിലനിൽക്കുന്നതല്ലെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് വസ്തുതാപരമെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം.


അംബാലയിലെ വ്യോമസേനാ സ്റ്റേഷനിൽ രാഷ്ട്രപതി ദ്രൗപതി മുർമു റാഫേൽ ജെറ്റിൽ പറന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.