ഹൈദരാബാദ് സ്ഫോടന കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങള്‍ക്ക് വധശിക്ഷ തന്നെ; പ്രതികളുടെ അപ്പീല്‍ തള്ളി തെലങ്കാന ഹൈക്കോടതി

ഹൈദരാബാദിനെ ഞെട്ടിച്ച ദില്‍സുഖ് നഗര്‍ സ്ഫോടന കേസില്‍ എന്‍ഐഎ കോടതി വിധിച്ച് വധ ശിക്ഷ ശരിവച്ച് തെലങ്കാന ഹൈക്കോടതി. തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളായ യാസീന്‍ ഭട്കല്‍, സിയാവുര്‍ റഹ്‌മാന്‍, അസദുള്ള അക്തര്‍, തെഹ്സീന്‍ അക്തര്‍, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്.

19 പേര്‍ മരിക്കുകയും 130 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത ആക്രണമാണ് ദില്‍സുഖ് നഗറില്‍ ഉണ്ടായിരിക്കുന്നത്. 2013 ഫെബ്രുവരി 21-ന് സന്ധ്യക്കാണ് തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു.ആറുമാസത്തിനകം സൂത്രധാരന്മാരായ യാസീന്‍ ഭട്കല്‍, അസദുള്ള അക്തര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ എന്‍ഐഎ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച് വിവരത്തിന്റ അടിസ്ഥാനത്തില്‍ ഹസീന്‍ അക്തര്‍, പാകിസ്താനിയായ സിയാവുര്‍ റഹ്‌മാന്‍, അജാസ് ഷെയ്ഖ് എന്നിവരെയും പിടികൂടി. മുഖ്യപ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *