ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി അന്താരാഷ്ട്ര ആറ്റോമിക് എനർജി (ഐഎഇഎ) ഏജൻസി മേധാവി റാഫേൽ ഗ്രോസി. ആണവ ബോംബ് നിർമ്മിക്കാൻ ഉതകുന്ന തലത്തിൽ യുറേനിയം സംപുഷ്ടീകരണം നടത്താൻ മാസങ്ങൾക്കുള്ളിൽ ഇറാന് ശേഷിയുണ്ടെന്നാണ് അദ്ദേഹം ധ്യക്തമാക്കി.
പൂർണമായി അല്ലെങ്കിലും സാരമായ കേടുപാടുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ഉടൻ ഒന്നും ഇറാന് ആണവായുധം ഉണ്ടാക്കാൻ കഴിയില്ലെന്നും അവകാശപ്പെട്ടിരുന്നു. നേരത്തെ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻറഗൺ പുറത്ത് വിട്ട പ്രാഥമിക റിപ്പോർട്ടിലും ട്രംപിന്റെ അവകാശ വാദത്തെ തള്ളിയിരുന്നു.
ഇറാന് മാസങ്ങൾക്കുള്ളിൽ തന്നെ ആണവ സംപുഷ്ടീകരണം ആരംഭിക്കാൻ കഴിയുമെന്നും വേണ്ടി വന്നാൽ ആണവ ബോംബ് തയ്യാറാക്കാനുള്ള തലത്തിൽ യുറേനിയം സംപുഷ്ടീകരണം നടത്താൻ കഴിയുമെന്നുമാണ് റാഫേൽ ഗ്രോസി പറയുന്നത്. ഇറാന് ഇപ്പോഴും യുറേനിയം സംപുഷ്ടീകരണത്തിനായുള്ള സാങ്കേതിക ശേഷിയും വ്യവസായിക ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല’; സുരേഷ് ഗോപി


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.