കാക്കനാട് ജയിലിൽ ഗുണ്ടകൾക്ക് വിരുന്നൊരുക്കിയ സംഭവം; ഗുരുതരമായ വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

എറണാകുളം കാക്കനാട് ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിരുന്ന് നൽകിയ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടരുന്നു. ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. സന്ദർശകരുടെ പേര് മാത്രമാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത് എന്നും, മേൽവിലാസം എഴുതിയിട്ടില്ല എന്നുമാണ് കണ്ടെത്തൽ. ജയിലിനകത്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചതിലും വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

സംഭവത്തിൽ ജയിൽ ഡിജിപി, സൂപ്രണ്ടിനോട് കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ജയിലിൽ എത്തിയത് ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. വിരമിച്ച ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ക്രിമിനൽ പശ്ചാത്തലമുള്ളവർ എത്തിയതെന്നും ഇക്കാര്യത്തിൽ വിരമിച്ച ഉദ്യോഗസ്ഥൻ തോമസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും സൂപ്രണ്ട് വിശദീകരിച്ചു.

ജയിലിലെ റീൽസ് ചിത്രീകരണത്തിൽ പോലീസിൽ പരാതി നൽകുന്നതും ജയിൽ വകുപ്പിന്റെ പരിഗണനയിലുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പേർക്കാണ് ജില്ലാ ജയിലിൽ വിരുന്നൊരുക്കിയത്. വെൽഫയർ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിരുന്ന്. മെയ് 31നായിരുന്നു വിരുന്നും റീൽസ് ചിത്രീകരണവും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *