ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 587 ന് പുറത്ത്. അഞ്ചിന് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. 387 പന്തുകള്‍ നേരിട്ട് 30 ഫോറും 3 സിക്‌സും സഹിതം 269 റൺ നേടി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇരട്ട തൻ്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടി. 89 റൺസുമായി രവീന്ദ്ര ജഡേജയും 42 റൺസുമായി വാഷിംഗ്ടൺ സുന്ദറും ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.
87 റൺസ് നേടി ഒന്നാം ദിനം യശ്വസി ജയ്സ്വാ ളും തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ 3 വിക്കറ്റുകള്‍ നേടി. ക്രിസ് വോക്‌സ്, ജോഷ് ടോംഗ് എന്നിവര്‍ രണ്ടും, ബെന്‍ സ്റ്റോക്‌സ്, ബ്രൈഡന്‍ കര്‍സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മൂന്നിന് ഇംഗ്ലണ്ട് 55 റൺസ് എന്ന നിലയിലാണ്. ആകാശ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. ഹാരി ബ്രൂക്ക് (16), ജോ റൂട്ട് (11) എന്നിവരാണ് ക്രീസിൽ.


നല്ല കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണ് ; കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.