63,000 കോടിയിലധികം രൂപയുടെ പ്രതിരോധ കരാർ ഫ്രാൻസുമായി ഒപ്പുവയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ നാവികസേനയ്ക്കായി 26 റാഫേൽ എം യുദ്ധവിമാനങ്ങളടക്കം വാങ്ങുന്ന കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുന്നത്. അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കൽ സപ്പോർട്ട്, സേനാംഗങ്ങൾക്കുള്ള പരിശീലനം, ഓഫ്സെറ്റ് ബാധ്യതകൾക്ക് കീഴിലുള്ള ഘടകങ്ങളുടെ തദ്ദേശീയ നിർമ്മാണം എന്നിവയ്ക്കായി സമഗ്രമായ നിർമ്മാണം പാക്കേജും കരാറിൽ ഉൾപ്പെടും.
ഈ മാസം അവസാനം ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു ഇന്ത്യ സന്ദർശിക്കുമ്പോൾ കരാർ ഒപ്പുവെക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് വർഷത്തിനകം വിമാനം കൈമാറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
പുതിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ നാവിക സേനയുടെ കൈവശമുള്ള റാഫേൽ വിമാനങ്ങളുടെ നിലവിലുള്ള മിഗ്-29കെ വിമാനങ്ങളുടെ എണ്ണത്തിന് തുല്യമാകും. അതേസമയം വ്യോമസേനക്ക് ഇതിനോടകം തന്നെ 36 റാഫേൽ ജെറ്റുകൾ സ്വന്തമായിട്ടുണ്ട്.
ജയിൽ ഡി.ഐ.ജി വിനോദ് കുമാറിന് സസ്പെൻഷൻ
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കണക്കിലെടുത്താണ് നാവിക സേനയുടെ പുതിയ നീക്കം. കടൽ വഴിയുള്ള ചൈനീസ് ഭീഷണിക്ക് സമുദ്ര ആക്രമണ ശേഷി ശക്തിപ്പെടുത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമായി നാവിക സേനയെ നവീകരിച്ചു കൊണ്ടുള്ള പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നു. ഈ വിമാനങ്ങൾ പ്രധാനമായും തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലായിരിക്കും വിന്യസിക്കുക എന്നാണ് റിപ്പോർട്ടുകൾ.


പറയാനുള്ളതൊക്കെ പറഞ്ഞു, കഴിഞ്ഞതിനെ കുറിച്ച് ചർച്ച വേണ്ട ; ശശി തരൂർ എം.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.