പഹൽഗാം ഭീകരാക്രമണത്തിൽ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ഉറി അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നു. ഝലം നദിയിലെ ജലനിരപ്പ് ഉയർന്നു. പാക് അധീനത കാശ്മീമീരിൽ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാകിസ്താനില വിവിധയിടങ്ങളിൽ നാശനഷ്ട്ടം റിപ്പോർട്ട് ചെയ്തു. വെള്ളക്കെട്ടിൽ നിരവധി കന്നുകാലികൾ ചത്തു. നിരവധിപേരെ മാറ്റി പാർപ്പിച്ചു.കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
“ഞങ്ങൾക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വെള്ളം ഇരച്ചുകയറി, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഞങ്ങൾ പാടുപെടുകയാണ്,” – പാക് അധീന കശ്മീരിലെ നദീതീരത്തുള്ള ഡുമെൽ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറയുന്നു.
ഹട്ടിയൻ ബാലയിലെ ഭരണകൂടം താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കുകയും രക്ഷാപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ പ്രവർത്തന നടപടിക്രമമാണെന്ന് സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
‘ഹൃദയഭേദകമായ ദുരന്തം ‘; അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനമറിയിച്ച് മോദി
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നതോടെ താമസക്കാരെ ഒഴിപ്പിക്കാൻ ഉച്ചഭാഷിണികൾ വഴി നിർദേശം നൽകുകയായിരുന്നു.


വെള്ളാപ്പള്ളി പലരുടെയും ഭിന്നിപ്പിനുള്ള ഉപകരണമാവുന്നുവെന്ന് വി.ഡി സതീശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.