പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; നുഴഞ്ഞു കയറ്റക്കാര്‍ക്ക് വേണ്ടിയെന്ന് സംശയം; ഒരു സൈനികന് പരിക്ക് 

അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍.  ജമ്മു അഖ്‌നൂര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുനിന്ന് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഒരു ഇന്ത്യന്‍ സൈനികന് പരുക്കേറ്റു. ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടി പാക് സൈന്യം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന വിവരത്തില്‍ മേഖലയില്‍ വ്യാപക തിരച്ചില്‍ തുടങ്ങി.
പാകിസ്ഥാന്‍ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരച്ചടി നല്‍കും. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കാശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *