പാകിസ്താന് വാക്കാൽ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ആയുധങ്ങളും വിതരണം ചെയ്ത് ചൈന.ഇന്ത്യയുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലുകൾ അറബിക്കടലിൽ ദീർഘദൂര മിസൈലുകൾ തൊടുത്ത് നയം വ്യക്തമാക്കിയതിന് ഇടയിലാണ് ചൈനയുടെ പ്രകോപനം.
പിഎൽ-15 മിസൈലുകളാണ് കൈമാറിയിരിക്കുന്നത്. വളരെ ദീർഘദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാവുന്ന വളരെ ദീർഘദൂര എയർ-ടു-എയർ മിസൈലുകളാണ് ഇവ. പാകിസ്താൻ വ്യോമസേനക്ക് ആയുധങ്ങൾ കൈമാറിയതായാണ് റിപ്പോർട്ടുകൾ. ഈ മിസൈൽ ഘടിപ്പിച്ച ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനത്തിന്റെ ചിത്രങ്ങൾ പാക് വ്യോമസേന പുറത്തുവിട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്താന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.
പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാങ് യി പാകിസ്താനെ അറിയിച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.