ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ‘യോഗ ഭൂമിക്കും, ആരോഗ്യത്തിനും’ എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ സന്ദേശം. ഇന്ത്യയുടെ ശിപാര്‍ശ പ്രകാരം 2015 മുതലാണ് യുഎന്‍ അന്താരാഷ്ട്ര യോഗ ദിവസമായി ജൂണ്‍ 21 നെ പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2014 സെപ്റ്റംബര്‍ 27 നായിരുന്നു ഇത്. ഇന്ത്യയിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസിൻ്റെയും മാറ്റം ലക്ഷ്യമിടുന്നു എന്ന് ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ മോദി ചൂണ്ടിക്കാട്ടി. ഉത്തരായനാനന്തര ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാർദ്ധഗോളത്തിലെ എറ്റവും ദൈർഘ്യമേറിയ ദിവസമാണ് ജൂൺ 21.
“ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.” – എന്നായിരുന്നു പ്രധാനമന്ത്രി യുഎന്നിലെ പ്രസംഗത്തിൽ പറഞ്ഞത്.
ഒരു മലയാളിയുടെ തലയിൽ ഉദിച്ച ലോക ജനസംഖ്യാ ദിനം എന്ന ആശയം; യുവാക്കളെ ശാക്തീകരിക്കുക എന്ന ഇത്തവണത്തെ പ്രമേയവും ലോകം നേരിടുന്ന വെല്ലുവിളികളും
2014 ഡിസംബര്‍ 11 ന് പ്രധാനമന്ത്രിയുടെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. 2015 മുതല്‍ എല്ലാ ജൂണ്‍ 21-ാം തിയതിയും അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. ആ വർഷം ആദ്യ യോഗാദിനം ആചരിച്ചു.വിവിധ രാജ്യങ്ങളിൽ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു.
യോഗാ ദിനത്തിൻ്റെ പ്രത്യേകതയും പ്രാധാന്യവും
- ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം
- മതങ്ങളെയെല്ലാം പിൻതള്ളിക്കൊണ്ട്. മനുഷ്യവളർച്ചയ്ക്കുള്ള സാധ്യത.
- ആന്തരികവികസന ശാസ്‌ത്രം, സൗഖ്യം, വിമോചനം എന്നിവ ഭാവി തലമുറകൾക്കു പ്രദാനം ചെയ്യപ്പെടുന്നതിന് വേണ്ടി.
- ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൊന്നാണ് യോഗ.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്നതാണ് യോഗ എന്നാണ് പഠനം. ലോകമെമ്പാടും വലിയ പ്രചാരത്തിലുള്ള പരിശീലനമാണ് യോഗ. എന്നാല്‍ യോഗ ശാസ്ത്രീയമല്ലെന്നും ആരോഗ്യത്തിനു ദോഷകരമാണെന്നും ആധുനിക വൈദ്യശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.