സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ വ്യവസായ മന്ത്രിയുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസായിരുന്നു കേസ് അന്വേഷിച്ചത്.
യു.പിയിൽ സഹോദരിമാരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ; യുവാക്കൾക്കായി തിരച്ചിൽ
കേസിൽ ഡിസി ബുക്ക്സ് മുൻ എഡിറ്റർ എവി ശ്രീകുമാർ മാത്രമാണ് പ്രതി. വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പുസ്തകത്തിൻ്റെ ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജയരാജൻ്റെ ആരോപണം.
നിരവധി ചോദ്യങ്ങൾ ബാക്കിയാക്കിയാണ് കുറ്റപത്രം എന്നതാണ് ശ്രദ്ധേയം.വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു ആത്മകഥയുടെ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തൻ്റെ ആത്മകഥയല്ലെന്നായിരുന്നു ജയരാജൻ അവകാശപ്പെട്ടത്.സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിൻ്റെ പരാതിയിൽ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തിയത്. ഡിസി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എവി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് പൊലീസ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഇപി ജയരാജനും ഡിസി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. വിവാദ ഭാഗങ്ങൾ ചോർന്നത് ഡിസിയിൽ നിന്നുമാണ് എന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അത് എങ്ങനെ ഡിസിയിലെത്തി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
ശ്രീനിവാസന് വധക്കേസില്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.