ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. രണ്ട് ടീമും ജയത്തോടെ തുടങ്ങാമെന്നുറച്ചാവും ഇന്നിറങ്ങുക. ശുബ്മാന് ഗില്ലിന് കീഴില്‍ ഗുജറാത്ത് ഇറങ്ങുമ്പോള്‍ അടിമുടി മാറ്റങ്ങളോടെയാണ് പഞ്ചാബിന്റെ വരവ്.
പരിശീലകസ്ഥാനത്തേക്ക് റിക്കി പോണ്ടിങ്ങിനെ കൊണ്ടുവന്ന പഞ്ചാബ് അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്കെത്തിച്ച നായകനായ ശ്രേയസ് അയ്യരെയാണ് ഇത്തവണ പഞ്ചാബിനെ നയിക്കുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിന് ഈ ഐപിഎൽ സീസണ് അഭിമാന പ്രശ്നമാണ്. ശുബ്മാന് ഗില്ലിനൊപ്പം രാജസ്ഥാന് റോയല്‍സ് വിട്ട ജോസ് ബട്ലറാണ് ഇത്തവണ ടീമിന് പ്രതീക്ഷ നല്കുന്ന മറ്റൊരു താരം. മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ ഫിലിപ്സ്, സായ് സുദര്ശന്, രാഹുല്‍ തെവാത്തിയ എന്നിവരെല്ലാം ഗുജറാത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ജെറാള്‍ഡ് കോയിറ്റ്സി എന്നിവരെല്ലാം ഗുജറാത്ത് ടൈറ്റന്‍സിന് പ്രതീക്ഷ നല്കുന്ന ബോളർമാരാണ്.


കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം ജില്ലയിൽ ജാഗ്രതാ നിർദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.