വീണ്ടും അശാന്തിയിലേക്കോ? ഇറാൻ വെടിനിർത്തൽ ലംഘിച്ചതായി ടെൽ അവീവ്; തിരിച്ചടിക്കാൻ നിർദ്ദേശം നൽകിയതായി ഇസ്രയേൽ

പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്കെന്ന് റിപ്പോർട്ടുകൾ. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് 2.5 മണിക്കൂറിന് ശേഷം ഇറാൻ രാജ്യത്തേക്ക് പുതിയ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ആരോപിച്ചു. എന്നാൽ ഇറാൻ ആരോപണം നിഷേധിച്ചു. അടിസ്ഥാന രഹിതവും തെളിവുകൾ ഇല്ലാത്തതുമായ അവകാശവാദമെന്ന് ടെഹ്റാൻ പ്രതികരിച്ചു.

ഇറാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചതിനാൽ തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു. എന്നാൽ ടെഹ്റാന് നേരെ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇറാനുമായുള്ള വെടിനിർത്തൽ നിർദ്ദേശത്തിന് തെൽ അവീവ് സമ്മതിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇറാനുമേൽ ആക്രമണം നടത്താൻ കാരണമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തികരിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായാൽ ഞങ്ങളും ആക്രമണം നിർത്തും എന്നായിരുന്നു ഇറാൻ നിലപാട് അറിയിച്ചത്. ആദ്യം ആക്രമിച്ചത് ടെൽ അവീവ് ആണെന്നും അതിനാൽ അവർ ആക്രമണം അവസാനിപ്പിക്കണമെന്നും ടെഹ്റാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്താൻ ധാരണയായത്.

ഇരു രാജ്യങ്ങളും കരാർ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഖത്തർ അടക്കക്കുള്ള ഗൾഫ് രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ സാധ്യമായത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്നലെ ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു. അധിനിവേശ ശക്തികൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ മുന്നറിപ്പ് നൽകിയിരുന്നു. ഇറാഖിലെ അടക്കം യുഎസ് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ടെഹ്റാൻ നീക്കങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *