ഇസ്രയേലിന് ആയുധ സാമഗ്രികൾ നൽകി സഹായിക്കരുതെന്ന മുന്നറിയിപ്പുമായി ഇറാൻ. നൽകുന്നവർ ഇറാന്റെ ലക്ഷ്യമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേലിനെ സഹായിക്കുന്നവരെ യുദ്ധത്തിൽ കക്ഷിയായി കണക്കാക്കും.
യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്‌ടീകരണം നിർത്തില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ ഫ്രാൻസിനെ അറിയിച്ചതായി വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണത്തിന് ഇറാൻ നൽകുന്ന മറുപടി കൂടുതൽ വിനാശകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. എന്നാൽ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മക്രോണിനോട് ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞു. നിലവിലുള്ള സ്ഥിതിഗതികൾ വഷളാകുന്നത് തടയുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ജനീവയിൽ വച്ച് ഫ്രാൻസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയൻ പ്രതിനിധിയുമായും ചർച്ചകൾ നടത്തിയതിന് ശേഷമാണ് മസൂദ് പെസെഷ്കിയൻ്റ പ്രസ്താവന.
അതിനിടെ ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികൾ ഭീഷണി മുഴക്കി. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ നേരിട്ട് ആക്രമിക്കുമോ എന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതിൻ്റെ ചർച്ചകൾ യുഎസ് സുരക്ഷാ കൗൺസിലിൽ നടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ


വാതുവെപ്പ് കേസ് ; യുവരാജ്, സോനു സൂദ്, റോബിൻ ഉത്തപ്പ എന്നിവർക്ക് നോട്ടീസയച്ച് ഇ.ഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.