ആധുനിക ഹിറ്റ്ലറായ ഖമേനിയെ വധിക്കാൻ ഐഡിഎഫിന് നിർദേശം നൽകി; ഇനി ആ മനുഷ്യൻ ജീവനോടെ ഇരിക്കാൻ പാടില്ലെന്ന് ഇസ്രായേൽ

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിക്കുമെന്ന ഭീഷണിയുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഖമേനി ആധുനിക ഹിറ്റ്‌ലർ ആണെന്നും ജീവനോടെയിരിക്കാൻ അവകാശമില്ലെന്നും കാറ്റ്സ് പറഞ്ഞു. ഇന്ന്  ഇറാന്റെ മിസൈൽ ആക്രമണത്തിൽ നാശനഷ്ടം നേരിട്ട ഹോളോൺ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) യുദ്ധലക്ഷ്യങ്ങൾ നേടാൻ ഈ മനുഷ്യൻ ജീവനോടെ ഉണ്ടാകരുത് എന്നതിൽ സംശയമില്ല എന്നും കാറ്റ്സ് പറഞ്ഞു.

“ഇസ്രായേലിൻ്റെ നാശം തന്റെ പ്രഖ്യാപിത ലക്ഷ്യമാക്കി മാറ്റിയ ഇറാന്റെ തലവൻ ഖമേനിയെ പോലുള്ള ഒരു സ്വേച്ഛാധിപതിയെ അവിടെ തുടരാൻ അനുവദിക്കാനാവില്ല. ആണവ ഭീഷണി ഒഴിവാക്കുക, നാശത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുക, മിസൈൽ ഭീഷണികളെ നിർവീര്യമാക്കുക എന്നിവയാണ് യുദ്ധ ലക്ഷ്യം. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ഈ മനുഷ്യൻ ഇനി ജീവനോടെ ഇരിക്കരുതെന്ന് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്” -പ്രതിരോധ മന്ത്രി പറഞ്ഞു

ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതി  ബങ്കറിനുള്ളിൽ ഇരുന്ന് ഇസ്രായേലിലെ ആശുപത്രികൾക്കും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും നേരെ മനഃപൂർവ്വം ആക്രമണം അഴിച്ചുവിടുന്നു. ഇവ ഏറ്റവും നീചമായ യുദ്ധക്കുറ്റങ്ങളാണ്. ഈ യുദ്ധക്കുറ്റത്തിന് അദ്ദേഹം ഉത്തരവാദിയാണെന്നും കാറ്റ്സ് പറഞ്ഞു.

“ഇസ്രായേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനും അയത്തുള്ള ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിനുമായി ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കും ടെഹ്‌റാനിലെ സർക്കാരുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കും നേരെ ആക്രമണം ശക്തമാക്കാൻ താനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഐഡിഎഫിന് നിർദ്ദേശം നൽകി കഴിഞ്ഞു” – ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

അതേസമയം ഇസ്രയേലിൽ നടത്തുന്ന ആക്രമണങ്ങൾക്ക്  ടെഹ്‌റാനിലെ സ്വേച്ഛാധിപതികൾ വലിയ വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.  “ഇന്ന് രാവിലെ ഇറാനിലെ തീവ്രവാദ സ്വേച്ഛാധിപതികൾ ബീർ ഷെബയിലെ സൊറോക്ക ആശുപത്രിയിലും മധ്യ ഇസ്രായേലിലെ സാധാരണക്കാർക്കും നേരെ മിസൈലുകൾ വിക്ഷേപിച്ചു. ടെഹ്‌റാനിലെ സ്വേച്ഛാധിപതികൾ ഇതിന് വലിയ വില നൽകേണ്ടി വരും.” – നെതന്യാഹു പറഞ്ഞു.

അതേസമയം ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആരംഭിച്ച ശേഷം ഏറ്റവും കടുത്ത ആക്രമണമാണ് ടെൽ അവീവിലും മറ്റ് നഗരങ്ങളിലും ടെഹ്റാൻ ഇന്ന് നടത്തിയത്. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോമിനെ ഭേദിച്ച് നിരവധി മിസൈലുകൾ ഇസ്രായേലിൽ പതിച്ചു. ഇരന്നൂറിലധികം ആളുകൾക്ക് ആക്രമണങ്ങളിൽ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ./

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *