ടെഹ്റാനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ടെൽ അവീവിൽ ശക്തമായ ആക്രമണം നടത്തി നടത്തി ഇറാൻ. നാലു പേർ കൊല്ലപ്പെട്ടു. തുടർച്ചയായി സൈറണുകൾ മുഴങ്ങിയ ക്യൽ അവീവിൽ സ്ഫോടനം ഉണ്ടായി. ഒരു മിസൈൽ ബീർഷെബയിലെ അപാർട്ട്മെന്റ് ബ്ലോക്കിൽ പതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരിച്ചുപോയവരെ ഇപ്പോഴും വേട്ടയാടിയിട്ട് എന്ത് കിട്ടാനാണ് ; ഗണേഷ് കുമാറിന് വിമർശനവുമായി തിരുവഞ്ചൂർ
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്നാണ് ഇസ്രയേൽ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടിയുമായി ഇറാൻ രംഗത്തെത്തി.
വെടിനിർത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്നും ഇസ്രയേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നാണ് ടെഹ്റാറാൻ്റെ നിലപാട്. ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാചി പറഞ്ഞു. എന്നാൽ ഇസ്രയേൽ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
ഇന്നലെ ഇറാന് ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിൻ്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ച നാലു മണി വരെ ഇസ്രയേല്‍ ഇറാനിലും തങ്ങള്‍ തിരിച്ചും പ്രത്യാക്രണം നടത്തിയതായി ഇറാന് വിദേശകാര്യ മന്ത്രി അറിയിച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.