അഭിമാനത്താൽ നിങ്ങളുടെ ഹൃദയം തുടിക്കട്ടെ, നമുക്ക് ഒന്നിച്ച് മൂന്നേറാം,ജയ്‌ഹിന്ദ് – ജയ്‌ ഭാരത്’; ബഹിരാകാശത്ത് നിന്നും ശുഭാംശുവിൻ്റെ വൈകാരികമായ വാക്കുകൾ

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നാല്പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒരു ഇന്ത്യക്കാരൻ ബഹിരാകാശം തൊട്ടു. രാകേശ് ശർമയാണ് ഇതിന് മുമ്പ് ബഹിരാകാശത്ത് എത്തിയത്. ഏഴുവട്ടം മാറ്റിവച്ച ശേഷമാണ് ഇന്ന് ആക്സിയം 4 ദൗത്യം വിജയകരമായി പൂർത്തിയായത്. നാളെ വൈകിട്ട് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എഎസ്) എത്തും. ഇവിടെ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശുഭാംശു.

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയാണ്.

‘ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എന്‍റെ യാത്രയുടെ തുടക്കമല്ല, ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണിത്’. ആക്‌സിയം 4 ദൗത്യത്തില്‍ ഐഎസ്എസിലേക്ക് തിരിച്ച ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനിക്കാവുന്ന അവിസ്‌മരണീയ യാത്ര എന്നും ആക്‌സിയം ദൗത്യത്തെക്കുറിച്ചു ശുഭാംശു പറഞ്ഞു.

ബഹിരാകാശത്ത് നിന്നും ശുഭാംശു ശുക്ലയുടെ പ്രതികരണത്തിൻ്റെ പൂർണ രൂപം

‘നമസ്‌കാരം, എന്‍റെ പ്രിയപ്പെട്ടവരെ… എന്തൊരു അവിസ്‌മരണീയ യാത്രയാണിത്. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാം  ബഹിരാകാശത്ത് മടങ്ങിയെത്തിയിരിക്കുകയാണ്. ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗതയിലാണ് ഞങ്ങള്‍ വലംവെച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. നിങ്ങളെല്ലാവരും ഈ യാത്രയുടെ ഭാഗമാണ്. നിങ്ങളുടെ ഹൃദയം അഭിമാനം കൊണ്ട് തുടിക്കണം. നിങ്ങളെല്ലാവരും ആകാംക്ഷവാന്‍മാരാവണം. നമുക്കൊന്നിച്ച് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ മുന്നോട്ടുനയിക്കാം. ജയ്‌ഹിന്ദ്! ജയ്‌ ഭാരത്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *