വീണ്ടും ഭീകരാക്രമണ സാധ്യത; കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മു കേന്ദ്രത്തിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്. ഇൻലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനെതുടർന്നാണ് നടപടി. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.

പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികളുടെ വീടുകൾ തകർത്ത നടപടിയിൽ പ്രതികാരമായി കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്.

മുന്നറിയിപ്പിനെ തുടർന്നുള്ള ആക്രമണ ഭീഷണി കൂടുതലുള്ള ഗുൽമാർഗ്, സോനമാർഗ്, ഡാൽ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജമ്മു കശ്മീർ പോലീസിൻ്റെ പ്രത്യേക ഓപ്പറേഷൻ വിംഗയ ആൻ്റി ഫിദായിൻ സ്ക്വാദിനെ നിയമിച്ചിരിക്കുകയാണ്. പ്രവേശന വിലക്ക് ഇല്ലാത്ത39 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

യൂസ്മാർഗ്, ദൂത്പത്രി, അഹർബൽ, പ്രകൃതിരമണീയമായ ബംഗസ് വാലി തുടങ്ങിയ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അടച്ചുപൂട്ടിയ പയിൽ ഉൾപ്പെടുന്നു. ഇക്കോ പാർക്ക് ഖഡ്നിയാർ പോലുള്ള ഇക്കോ-ടൂറിസം സൈറ്റുകളും പദ്ഷാപാൽ, ചെറി ട്രീ റിസോർട്ട് പോലുള്ള റിസോർട്ടുകളിലും പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി. സുരക്ഷ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയാൽ ചില സ്ഥലങ്ങൾ വീണ്ടും തുറക്കുമെന്നാണ് വിവരം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *