ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. ലീഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേടിയ ബുംറക്ക് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നേടാനായിരുന്നില്ല. ഇത് ഇന്ത്യൻ ബൗളിംഗിന് വലിയ തിരിച്ചടിയാണ് നൽകിയത്.
44 ഓവറുകളാണ് ഒന്നാം ടെസ്റ്റിൽ മാത്രം ബുംറ എറിഞ്ഞത്. ജോലിഭാരത്തെ തുടര്‍ന്നാണ് ബുംറയ്ക്കു വിശ്രമം അനുവദിക്കുന്നതെന്നും ജൂലൈ പത്തിനു ലണ്ടനില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ രണ്ടിനു എഡ്ജ്ബാസ്റ്റണില് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ബുംറക്ക് പകരം അർഷദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത. ഒന്നാം ടെസ്റ്റൽ ഇന്ത്യ അഞ്ച് വിക്കറ്റിനു തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയിൽ 1-0ന് പിന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്
ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് തീയേറ്ററിൽ പോയി ; ദിയ കൃഷ്ണയുടെ വ്ലോഗിന് വ്യാപക വിമർശനം
മൂന്നാം ടെസ്റ്റിനു ശേഷം ബുംറ നാട്ടിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിക്കാന്‍ ഇന്ത്യ നേരത്തേ തീരുമാനിച്ചതാണ് എന്നാണ് വിവരം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.