കോഴിക്കോട് ഡിസിസിയുടെ പുതിയ ഓാഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ കെ മുരളീധരന്. ലീഡര്‍ കെ കരുണാകരന്റെ പേരിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ് മകനായ അദ്ദേഹം വിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുന്നുണ്ട്. കെസി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന് അടക്കം എല്ലാവരും പകോഴിക്കോടുണ്ട്.
ഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയ ആക്രമണം ; യുവാവിൻ്റെ കൈപ്പത്തി വെട്ടിമുറിച്ചു
മുരളീധരന്റെ തട്ടകമായാണ് കോഴിക്കോട് അറിയപ്പെടുന്നത്. മുരളീധരന്റെ നോമിനിയാണ് ഡിസിസി പ്രസിഡന്റ് പ്രവീണ്‍. എന്നിട്ടും മുരളീധരന് വിട്ടു നില്‍ക്കുന്നത് ചര്‍ച്ചയായിട്ടുണ്ട്. തൃശൂരിലെ പരാജയത്തിന്റെ അതൃപ്തിയാണോ കരുണാകരന് സ്മാരകം യാഥാര്‍ത്ഥ്യമാകാത്തതിന്റെ എതിര്‍പ്പാണോ എന്ന ചോദ്യമാണ് ഉയരുന്നത്. തിരുവനന്തപുരത്താണ് കെ മുരളീധരന് ഉള്ളതെന്നാണ് വിവരം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.