കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഐഡിയുടെ പുതിയ നീക്കം. മുൻ മന്ത്രിയും സിപിഎം എംപിയുമായ കെ രാധാകൃഷ്ണൻ എംപിയെ സാക്ഷിയാക്കാനാണ് തീരുമാനം. കെ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഐ ഡിയുടെ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ ഏഴ് മണിക്കൂറാണ് രാധാകൃഷ്ണനിൽ നിന്ന് മൊഴിയെടുത്തത്. കേസിൽ അന്തിമ കുറ്റപത്രം ഈ മാസം സമർപ്പിക്കും.
ചോദ്യം ചെയ്യലിന് ഹാജരാക്കാൻ മൂന്നാം വട്ടവും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണൻ ഈ ഡിക്ക് മുന്നിൽ ഹാജരായത്. കൊച്ചി ഐ ഡി ഓഫീസിൽ അഭിഭാഷകൻ ഒപ്പമാണ് എത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി ഐഡി ആവശ്യപ്പെട്ട രേഖകള് രാധാകൃഷ്ണന് നേരത്തെ നൽകിയിരുന്നു. മുമ്പ് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല.
തനിക്ക് അറിയാവുന്ന വിവരങ്ങൾ പറഞ്ഞു. തൻ്റെ സ്വത്ത് വിവരങ്ങൾ നേരത്തെ നൽകിയിരുന്നെന്നും താൻ പ്രതിയാണ് എന്ന മട്ടിലാണ് മറ്റുള്ളവർ ഈ വിഷയത്തിൽ പ്രചാരണം നടത്തുന്നതെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
ഛത്തീസ്ഗഡിലെ സുരക്ഷാ സേനയുടെ ഓപ്പറേഷൻ; മുതിർന്ന നേതാവ് ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു



മാളികപ്പുറത്ത് തൊഴുതുനിൽക്കുന്ന രാഷ്ട്രപതി ; വിമർശനത്തിന് പിന്നാലെ എക്സ് പോസ്റ്റ് പിൻവലിച്ച് രാഷ്ട്രപതി ഭവൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.