കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻ്റെ ആത്മഹത്യയിൽ പോലീസിന് എതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിൻ്റെ ഭാര്യ മേരിക്കുട്ടി അറിയിച്ചു. സാബുവിൻ്റെ ആത്മഹത്യക്ക് കാരണം സഹകരണ സംഘം ഭരണസമിതിയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം വിആർ സജിക്ക് എതിരെ കേസ് എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“ഞങ്ങൾക്ക് നീതി ലഭിക്കണം. സസ് പെൻഡ് ചെയ്തവരെ തിരിച്ചെടുത്തത് ഒരിക്കലും ന്യായമായ കാര്യമല്ല. മാനസികമായി തകർത്തു. ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇതിനെല്ലാം ഉത്തരവാദികൾ സൊസൈറ്റിക്കാരാണ്. വെറുതെ വിടരുത് ഇവരെ. ശിക്ഷ നൽകണം” – എന്നാണ് മേരിക്കുട്ടിയുടെ വാക്കുകൾ.
സാബു തോമസിൻ്റെ ആത്മഹത്യയ്ക്ക് ശേഷം കേസെടുത്ത് നൂറ് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. സഹകരണ സംഘം ജീവനക്കാരായ മൂന്ന് പേരാണ് പ്രതികളാക്കി, അവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കട്ടപ്പന റൂറൽ ഡെവലപ്‌മെൻ്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് തോമസ് പ്രതികൾ. മുൻകൂർ ജാമ്യം തേടി സൊസൈറ്റി ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇവർ ഹാജരാകുകയും ചെയ്തു. പിന്നീടുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കി. ആദ്യ ഘട്ടത്തിൽ കുറ്റാരോപിതരായ സൊസൈറ്റി ജീവനക്കാരെ ഭരണസമിതി സസ്പെൻഡ് ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് സാബുവിൻ്റെ കുടുംബം രംഗത്ത് വന്നിരിക്കുന്നത്.
പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തി രാഹുൽ മാങ്കൂട്ടത്തിൽ ; കരിങ്കൊടി പ്രതിഷേധവുമായി ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവർത്തകർ


വെള്ളത്തിൽ മുങ്ങുമ്പോൾ നോസ് ക്ലിപ്പ് നിർബന്ധം ; ശബരിമല തീർത്ഥാടകർക്ക് നിർദേശങ്ങളുമായി കർണാടക സർക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.