കാവുകള്‍ സംരക്ഷിക്കുന്നതിനായി കാവ് പുനരുദ്ധാരണ പദ്ധതി

കേരളത്തിലെ നാശോന്മുഖമായികൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ആലപ്പുഴ ജില്ലയിലെ കാവുകളുടെ ഉടമസ്ഥർക്ക് ഈ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം. ഈ പദ്ധതിയുടെ കീഴില്‍ ജൈവവൈവിദ്ധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ്വ തദ്ദേശീയ ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തു ജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം.

താൽപര്യമുള്ളവർ ഉമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോര്‍ട്ട് എന്നിവ അടങ്ങുന്ന അപേക്ഷ ജൂലൈ 31ന് മുമ്പായി നൽകണം. വനം വകുപ്പിൻ്റെ വെബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0477-2246034.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *