കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. എഴുത്തുകാരായ പികെഎൻ പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എംഎം നാരായണൻ, ടികെ ഗംഗാധരൻ, കെഇഎൻ മല്ലിക യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ജിആർ ഇന്ദുഗോപൻ്റെ ‘ആനോ’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന് മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. 2024 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
എൻഡോവ്മെൻ്റ് വിഭാഗത്തിൽ മികച്ച ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡിനാണ് എം സ്വരാജിൻ്റെ പൂക്കളുടെ പുസ്തകം സമ്മാനം നേടിയത്. പതിനായിരം രൂപയാണ് സമ്മാനം. കെ വി രാമകൃഷ്ണനെയും ഏഴാച്ചേരി രാമചന്ദ്രനെയും കഴിഞ്ഞ വർഷത്തെ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ഫെല്ലോഷിപ്പിനായി തിരഞ്ഞെടുത്തു. 50000 രൂപയും രണ്ട് പവൻ്റെ സ്വർണ പതക്കവും പ്രശസ്‌തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. 30000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് സമഗ്ര സംഭാവനയ്ക്ക് പരിഗണിക്കപ്പെട്ടവർക്ക് ലഭിക്കുക.
കവിത വിഭാഗത്തിൽ അനിത തമ്പിക്കാണ് (മുരിങ്ങ വാഴ കറിവേപ്പ്) പുരസ്കാരം. ശശിധരൻ നടുവിലിൻ്റെ പിത്തളശലഭം മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എൻ.ഷീജയുടെ അമ്മമണമുള്ള കനവുകൾ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടി. വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ ടിഎസ് ശ്യാംകുമാറിന് എൻഡോവ്മെന്റ് വിഭാഗത്തിൽ ജിഎൻ പിള്ള അവാർഡ് ലഭിച്ചു. ‘ആരുടെ രാമൻ’ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഷൗക്കത്ത് എങ്ങനെ സ്ഥാനാർത്ഥിയായെന്ന് അറിയാം; സതീശനെ പറ്റച്ചവരെയും അറിയാമെന്ന് അൻവർ


തൃശ്ശൂരിൽ നിന്നുള്ള ഒരു യുവതിക്ക് വ്യാജ വിസ വാഗ്ദാനം നൽകി; 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.