വിസിയെ മറികടന്ന് രജിസ്ട്രാർ വീണ്ടും ചുമതലയേറ്റു; സിൻഡിക്കറ്റ് അംഗങ്ങളുടെ നിർദേശം അനുസരിച്ച് കെഎസ് അനിൽകുമാർ

ഗവർണർ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ വിവാദത്തെ തുടർന്ന് വിസി സസ് പെൻഡ് ചെയ്ത കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെഎസ് അനിൽകുമാർ ചുതലയേറ്റെടുത്തു. നടപടി റദ്ദാക്കിയതായി ഇടത് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ചേർന്ന് തീരുമാനം എടുത്തതിന് പിന്നാലെയാണ് അദ്ദേഹം ചുമതലയേറ്റത്. അടിയന്തിരമായി ചുമതല ഏറ്റെടുക്കാൻ സിൻഡിക്കറ്റ് നിർദേശം നൽകുകയായിരുന്നു.

അതേസമയം സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലർ ചുമതലയിലുള്ള സിസാ തോമസും രംഗത്തെത്തി. സസ്പെൻഷൻ നടപടികളെക്കുറിച്ച് ചർച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും വിസി സിസാതോമസ് പ്രതികരിച്ചു. സസ്പെൻഷൻ നടപടിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു .രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങളാണ്.സസ്പെൻഷൻ അതേ രീതിയിൽ നിലനിൽക്കുന്നുവെന്ന് വൈസ് ചാൻസിലറിൻ്റെ ചുമതലയുള്ള സിസാ പറഞ്ഞു

പ്രത്യേക സിന്‍ഡിക്കറ്റ് യോഗത്തിലാണ് കേരളാ യൂണിവേഴ്‌സിറ്റി രജിസ്ട്രാരെ സസ്‌പെന്റ് ചെയ്ത വിസിയുടെ നടപടി റദ്ദാക്കിയത്. രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്തത്. മാത്രമല്ല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയും തുടര്‍ന്ന് നടന്ന സംഘര്‍ഷവും സംബന്ധിച്ച് സമഗ്ര അന്വേഷണത്തിനും സിന്‍ഡിക്കറ്റ് തീരുമാനിച്ചു. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.

ഡോ. ഷിജുഖാൻ, അഡ്വ.ജി മുരളീധരൻ, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സെനറ്റ് ഹാളിൽ നടന്ന പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാൻഡിംഗ് കൗൺസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം ഹൈക്കോടതിയിൽ രജിസ്ട്രാർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ആയ സിസാ തോമസിന് സിൻഡിക്കറ്റ് തീരുമാനം അറിയിക്കേണ്ടിവരും. രണ്ട് സത്യവാങ്മൂലം കോടതിയിൽ എത്താനാണ് ഇന്നത്തെ യോഗത്തിന് ശേഷം വഴി തുറന്നിരിക്കുന്നത്.

ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടർന്നാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തിൽ പ്രവർത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പ്രത്യേക സാഹചര്യങ്ങളിൽ വിസിയ്ക്ക് സിൻഡിക്കറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ­ഉപയോഗിച്ചാണ് നേരത്തേ രജിസ്ട്രാറെ സസ്പെൻഡു ചെയ്തത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *