നാളെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള എയർ ഇന്ത്യഎക്സ്പ്രസ് സർവിസ് റദ്ദാക്കി. ഓപറേഷണൽ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അവധിക്കായും അടിയന്തര ആവശ്യങ്ങൾക്കായും നാട്ടിൽ പോകാനൊരുങ്ങിയവർക്ക് വലിയ തിരിച്ചടിയാണ് നടപടി.
വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി നിലവിൽ നാല് ദിവസം മാത്രമാണ് കൊച്ചിയിലേക്ക് എക്സ്പ്രസ് സർവിസ് നടത്തുന്നത്. നാളെത്തെ വിമാനം റദ്ദാക്കിയാൽ പിന്നെ വ്യാഴാഴ്ചയാണ് കൊച്ചിയിലേക്ക് സർവിസുള്ളത്.
നാളെത്തെ യാത്രക്കൊരുങ്ങിയവർ ഇനി കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ കണക്ഷൻ ഫ്ലൈറ്റിൽ കൊച്ചിക്ക് ടിക്കറ്റ് എടുക്കേണ്ടി വരും. നിലവിൽ വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേക്ക് എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്.
ഗാഡ്ജറ്റുകൾ വാങ്ങാൻ പറ്റിയ അവസരം ; ആമസോണിൽ പ്രൈം ഡേ സെയിൽ ജൂലൈ 12 മുതൽ
തിരുവനന്തപുരത്തേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് സർവിസുള്ളത്. കണ്ണൂരിലേക്ക് വ്യാഴാഴ്ച മാത്രമേ സർവീസുള്ളൂ. അടുത്ത ഏഴ് ദിവസം ഇതേ ടിക്കറ്റുപയോഗിച്ച് യാത്രക്കാർക്ക് കൊച്ചിയിലേക്ക് യാത്ര ചെയ്യാമെന്നും അല്ലെങ്കിൽ ടിക്കറ്റിന് വന്ന തുക മുഴുവനായും തിരികെ ലഭിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.airindiaexpress.com ൽ ലഭ്യമാണ്.


സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന; 480 രൂപ വർദ്ധിച്ച് പവന് 84,680 രൂപയിലെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.