കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിഭാഗം തകർന്നുവീണ് അപകടമുണ്ടാതിന് പിന്നാലെ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്. രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടികെ ജയകുമാർ പറഞ്ഞു. മുൻകൂട്ടി ഡിസ്ചാർജിന് നിശ്ചയിച്ചിരുന്ന രോഗികൾക്ക് നേരത്തെ കാർഡ് നൽകിവിടാനാണ് നിർദേശിച്ചത്. ബലക്ഷയംകാരണം അടച്ചിട്ടിരുന്ന കെട്ടിടത്തിന്റെ ഭാഗമാണ് അപകടത്തിൽപ്പെട്ടത്. ഇവിടുത്തെ ശുചിമുറി ഉപയോഗിക്കരുതെന്ന് നിർദേശിച്ചിരുന്നു. ഇതിനായി ഹെഡ്നഴ്സിനെയും ചുമതലപ്പെടുത്തിയിരുന്നു. മറ്റുകാര്യങ്ങൾ പരിശോധിക്കുമെന്നും സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രിന്‍സിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരണം നടത്തിയതെന്നും വീണാ ജോർജ് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്ക് ഇടയിൽ പരിശോധിക്കാം എന്ന് കൂടി പറഞ്ഞിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മണ്ണുമാന്തി യന്ത്രങ്ങൾ ആശുപത്രിയുടെ അകത്തെത്തിക്കാൻ പ്രയാസമുണ്ടായി. പ്രത്യേകം വഴിയുണ്ടാക്കിയ ശേഷമാണ് യന്ത്രങ്ങൾ അപകട സ്ഥലത്തേക്ക് എത്തിച്ചത്. അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറെ ചുമതലപ്പെടുത്തി. 68 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. 2013ൽ തന്നെ ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2016ൽ എത്തിയ എൽഡിഎഫ് സർക്കാരാണ് കെട്ടിടം പണിയാൻ പണം അനുവദിച്ചതെന്നും മന്ത്ര പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്ന് മണി ഓടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകർന്ന് അപകടമുണ്ടായത്. മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ അഞ്ച് വയസുള്ള ഒരു കുട്ടിയുൾപ്പടെ മൂന്ന് പേര്‌ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർത്തു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാർഡിൻ്റെ മറ്റ് ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.
അപകടസമയത്ത് കെട്ടിടത്തിൽ നിന്ന് രോഗികൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മകൾക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.


പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.