കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ശ്വസിച്ച് രോഗികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. മൂന്ന് പേരുടെ മരണത്തിലാണ് കേസെടുത്തിരിക്കുന്നത്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59), മേപ്പയൂർ സ്വദേശി ഗംഗാധരൻ (70) എന്നിവരുടെ മരണത്താലാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.
പുക ശ്വസിച്ച് അഞ്ച് പേർ മരിച്ചുവെന്നാണ് ആരോപണം ഉയർന്നത്. മേപ്പയൂർ സ്വദേശി ഗംഗാധരൻ (70), മേപ്പാടി സ്വദേശി നസീറ (44), ഗംഗ (34) എന്നിവരാണ് മരിച്ച മറ്റുള്ളവർ. എന്നാൽ ഇവരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ അവകാശവാദം.
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി നസീറ മരിച്ചതിൽ ആരോപണവുമായി സഹോദരൻ. വെന്റിലേറ്ററിൽ നിന്നും മാറ്റിയതു മൂലമാണ് സഹോദരി മരിച്ചതെന്നും ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സഹോദരൻ യൂസഫലി ആരോപിച്ചു.
അപകടം നടന്ന സ്ഥലത്ത് അത്യാഹിത ഘട്ടത്തിൽ പുറത്തിറങ്ങാനുള്ള എമർജൻസി വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടി തുറന്നാണ് നസീറയെ പുറത്ത് എത്തിച്ചത്. ഐസിയുവിൽ നിന്ന് മാറ്റിയ ശേഷം അര മണിക്കൂർ നേരം കഴിഞ്ഞാണ് ചികിത്സ കിട്ടിയത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായി. പിന്നാലെ ആശുപത്രിയിൽ വെച്ച് നസീറ മരിച്ചെന്നും യൂസഫലി പറഞ്ഞു.


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; നാളെ മുതൽ കേരളത്തിൽ മഴ ശക്തമാകും
സംസ്ഥാനത്തെ ആശുപത്രികളിൽ ഇനി ഏകീകൃത ഷിഫ്റ്റ് ; അധിക സമയ ജോലിക്ക് ഓവർടൈം അലവൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.