‘അഞ്ച് പേർ മരിച്ചു; പക്ഷേ…’; മെഡിക്കൽ കോളേജിലെ പുക വിവാദത്തിൽ ഉന്നതതല യോഗം ഇന്ന്

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ ഇന്ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരും. അപകട സമയത്ത് മരിച്ച അഞ്ച് പേരുടെ മരണവും ഈ സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചു. മരണകാരണം പുക ശ്വസിച്ചതല്ലെന്നാണ് അധികൃതരുടെ അവകാശവാദം.

എന്നാൽ പ്രിൻസിപ്പലിനെ പൂർണമായും തള്ളി മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കൾ രംഗത്തെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്തുള്ള മുറിയിൽ ഷോർട്ട് സർക്യൂട്ടിനെ തീപിടുത്തമുണ്ടായ സംഭവത്തിൽ രോഗി മരിച്ചെന്ന ആരോപണം സിദ്ധിഖ് എംഎൽഎയും ഉയർത്തിയിരുന്നു. അഞ്ച് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

തന്റെ മണ്ഡലത്തില്‍ നിന്നുള്ള നസീറ എന്ന യുവതിയുടെ മരണത്തെക്കുറിച്ച് ടി സിദ്ദിഖ് പേരെടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ വിഷം കഴിച്ച് യുവതി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും വെന്റിലേറ്ററിലായിരുന്നുവെന്നും മരണത്തിന് തീപിടുത്തവുമായി യാതൊരു ബന്ധവുമില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

നൂറുകണക്കിന്‌ രോഗികളെ അത്യാഹിത വിഭാഗത്തിൽനിന്ന്‌ മാറ്റി. വെസ്റ്റ് ഹിൽ സ്വദേശി ​ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59), മേപ്പയൂർ സ്വദേശി ​ഗം​ഗാധരൻ (70), മേപ്പാടി സ്വദേശി നസീറ (44), ​ഗം​ഗ (34) എന്നിവരാണ് മരിച്ചത്. എന്നാൽ ഇവരുടെ മരണം പുക മൂലമല്ലെന്നാണ് അധികൃതരുടെ അവകാശവാദം.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *