തിരുവനന്തപുരത്ത് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസബന്ദ്; ഗവർണർക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസബന്ദ്. കേരള സര്‍വകലാശാലയെ കാവിവത്കരിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍എസ്എസ്- യുവമോര്‍ച്ച ഗുണ്ടകളാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വെച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്.

ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ് എഫ് ഐ, കെ എസ്‌ യു സംഘടനകള്‍ അണിനിരന്നു.

പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് എത്തി. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ സെനറ്റ് ഹാളിന്റെ വാതില്‍ പൊലീസ് അടച്ചു.

അകത്തുപ്രവേശിച്ച ഗവര്‍ണര്‍ ഭാരതാംബ ചിത്രത്തിന് മുന്നില്‍വെച്ച വിളക്ക് കത്തിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.പരിപാടിക്ക് ശേഷം പ്രതിഷേധം ശക്തമാകുമെന്ന മനസിലാക്കിയ പൊലീസ് ഗവര്‍ണറെ കേരള സര്‍വകലാശാലയുടെ പിന്‍ഭാഗത്തൂടെ പുറത്തേയ്ക്ക് പോകാനുള്ള വഴി ഒരുക്കുകയായിന്നു..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *