ആർ.രാഹുൽ
ഇല്യൂമിനാനിറ്റി കഥകൾ – ഭാഗം 1
‘ആളറിഞ്ഞ് കളിക്കെടാ’ എന്ന ഒരു പഴയ ജേണലിസ്റ്റിൻ്റെ വെല്ലുവിളി അടുത്തിടെേ കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ സുപ്രീയ മേനോൻ്റെ നിലപാടുകളെക്കുറിച്ച് ആർക്കും സംശയമില്ല. എന്നാൽ തൻ്റെ ഭർത്താവിനെ കുറിച്ച് അവർ പറയുന്നത് എല്ലാവരും അംഗീകരിക്കണമെന്ന് സുപ്രീയ വാശി പിടിക്കുന്നതും ശരിയല്ല. നിലപാടുകൾ എല്ലാ മനുഷ്യർക്കും വ്യത്യസ്തമാണ്. ഭാര്യ എന്ന നിലയിൽ അയാൾ ശരിയാണ് എന്ന് നിങ്ങൾ പറയുന്ന വാദവും എല്ലാവരും ശരിയാവണമെന്ന് അഭിപ്രായപ്പെടുകയുമില്ല.
നിങ്ങളുടെ ഭർത്താവിനെ ഇല്യുമിനാറ്റി എന്ന് ചിലർ മുദ്രകുത്തുന്നുവെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ആളറിഞ്ഞ് കളിക്കുക എന്ന ഭീഷണിയും നിങ്ങൾ ഒരു പോസ്റ്റിൽ ഭീഷണിയും മുഴക്കിയിട്ടുണ്ട്. അതിനെതിരെ വ്യാപക വിമർശനവും ഉയർന്നു കഴിഞ്ഞു. എന്നാൽ പൃഥിരാജ് സുകുമാരൻ എന്ന അടുത്തിടെ മലയാളിയെ ഏറ്റവും നന്നായി തമിലടിപ്പിച്ച നിങ്ങളുടെ ഭർത്താവ് നല്ല ഒന്നാന്തരം ഇല്യൂമിനാനിറ്റി വിരുദ്ധൻ ആണ് തിരിച്ചറിഞ്ഞവരും കേരളത്തിൽ ഉണ്ട്.
ലൂസിഫർ എന്ന സിനിമക്ക് ശേഷമാണ് ഇല്യൂമിനാനിറ്റി എന്ന വാക്കു പോലും കേരളം ചർച്ച ചെയ്യുന്നത്. അതിനും അരപതിറ്റാണ്ട് മുമ്പ് ഈ ലേഖകൻ തന്നെ സാമൂഹ്യപാഠം മാസികയിൽ ഇല്യൂമിനാനിറ്റി എന്ന ഗൂഢാലോചനാ സിദ്ധാന്തം ലക്ഷ്യം വയ്ക്കുന്നത് എന്താണ് എന്ന് (അതായത് ലൂസിഫർ സിനിമ ഇറങ്ങുന്നതിന് നാല് വർഷം മുമ്പ് അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്). അതിന് വേണ്ടി റഫറൻസ് എടുക്കാൻ വളരെ ആഴത്തിൽ ശ്രമിച്ചത് കൊണ്ട് അത് വിശദീകരിച്ച് ഒരു ലേഖനം എഴുതുകയാണ്. അതായത് മലയാളിയെ ഭിന്നിപ്പിക്കാൻ ചില മാരീചൻമാർ ഉപയോഗിച്ച, സുപ്രീയ എന്ന പഴയ ജേണലിസ്റ്റ് ശരിവച്ച ഇല്യൂമിനാനിറ്റി വാദമാണ് ഈ ലേഖന പരമ്പരയുടെ അടിസ്ഥാനം. കേരളം എന്ന ഈ മതേതരത്തിൻ്റെ പച്ചത്തുരുത്തിൽ ഭിന്നതയുടെ വിത്ത് വിതച്ച് പണം കൊയ്യാൻ കാത്തിരിക്കുന്നവരെ തുറന്ന് കാട്ടുന്ന പരമ്പര. ‘ഇല്യൂമിനാനിറ്റി കഥകൾ’ ഇന്ന് മുതൽ ആരംഭിക്കുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.