‘ആ പറഞ്ഞത് തെറ്റ് ‘; ആശാ സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറഞ്ഞത് വളരെ മോശമായി പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.രണ്ട് മാസമായി നടക്കുന്ന സമരമാണ്. അത് സംബന്ധിച്ച് കിട്ടിയിരിക്കുന്ന മുഴുവൻ വിവരങ്ങളും തെറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

“ആശമാർ വന്നതിന് ശേഷം കേന്ദ്ര സർക്കാർ ഇതുവരെ ഇൻസെൻ്റീവ് വർദ്ധിപ്പിച്ചില്ല എന്ന് പറഞ്ഞത് തെറ്റാണ്. 2019ൽ വർദ്ധിപ്പിച്ചിട്ടുണ്ട്. അത് പോര” – സതീശൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ എംപിമാർ ഉൾപ്പെടെയുള്ള ആളുകൾ കേന്ദ്ര സർക്കാർ ആശാമാർക്കുള്ള ഇൻസെൻറീവ് വർദ്ധിപ്പിക്കണമെന്ന് ശക്തമായി പാർലമെൻ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഗവൺമെൻ്റും കേന്ദ്ര ഗവൺമെൻ്റും ഇക്കാര്യത്തിൽ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ്.

മക്കൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം നൽകിയതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിവരിച്ചു. രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഇൻകം ടാക്സിൻ്റെ സ്റ്റാറ്റിയൂട്ടറി ബോഡിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വന്ന വിവരങ്ങളാണ്. ആ വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതിനകത്ത് മണി ലോണ്ടറിംഗ് നടന്നിട്ടുണ്ട്. അതിനാല് കള്ളപ്പണം വെളുപ്പിക്കൽ നിരോധനം നിയമപ്രകാരം കേസെടുക്കേണ്ട കാര്യമാണ്. ഒരു സേവനവും നൽകാതെ ഇത്രയും പണം ഈ പണത്തിലേക്ക് വന്നു എന്നുള്ളതാണെന്നും സതീശൻ പറഞ്ഞു.

സ്വാഭാവികമായും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോൾ ചോദ്യങ്ങൾ ഉയരും. അതിന് അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങൾക്ക് നേരെയും ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിനെ നിയമപരമായി നേരിട്ടോട്ടെ. അതിൽ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. പക്ഷേ മറ്റ് കേസുകൾ പോലെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാൻ പ്രതിപക്ഷം തയ്യാറല്ലെന്നും സതീശൻ പറഞ്ഞു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *