നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. നീണ്ട ഇടവേളക്ക് ശേഷമാണ് മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ ജനവിധി തേടുന്നത്. ആര്യാടൻ ഷൗക്കത്തിനെ വീഴ്ത്തി സിറ്റിംഗ് സീറ്റ് നിലനിർത്താൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ കഴിയും എന്നാണ് പാർട്ടി സെക്രട്ടറിയറ്റ് വിലയിരുത്തിയത്.
യുഡിഎഫും അൻവറും തമ്മിലുള്ള തർക്കം ഇടതുമുന്നണിക്ക് തുണയാവുമെന്നാണ് കണക്കുകൂട്ടൽ. സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വം വലിയ ഒരു രാഷ്ട്രീയ പോരാട്ടത്തിന് സിപിഎം തയ്യാറാവുന്നു എന്നതിൻ്റെ തെളിവാണ്. സ്വതന്ത്രൻ മത്സരിച്ചാൽ പാർട്ടി വോട്ടുകൾ ചോരുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ് നിലമ്പൂർ സ്വദേശി കൂടിയായ സ്വരാജ്. തൃപ്പൂണിത്തുറയിൽ നിന്നും മുമ്പ് നിയമസഭാംഗമായ ചരിത്രവും അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടലാണ് തീരുമാനത്തിൽ നിർണായകമായത്. ഏറ്റവും മികച്ചതും കരുത്തനുമായ നേതാവിനെ അവതരിപ്പിച്ചതോടെ അനായാസം വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫിന് കാര്യം എളുപ്പമാവില്ല. ജീവൻമരണ പോരാട്ടമായിട്ടാണ് സിപിഎം നിലവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
എം.എസ്.സി ഐറീനക്ക് വിഴിഞ്ഞത്ത് വാട്ടർസല്യൂട്ട് നൽകി സ്വീകരണം


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.