പട്ടയങ്ങള്‍ അതിവേഗത്തില്‍ നല്‍കുന്നുവെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍

സംസ്ഥാനത്ത് പട്ടയങ്ങള്‍ ലഭ്യമാക്കുന്നതില്‍ അതിവേഗത്തിലുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മണ്ഡലത്തിലെ പട്ടയ അസംബ്ലി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസിലും മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിലും ഉന്നയിക്കപ്പെട്ട പട്ടയസംബന്ധമായ വിഷയങ്ങളാണ് മുന്‍ഗണനാക്രമത്തില്‍ തീര്‍പാക്കുന്നത്.

ജില്ലയിലെ കടലോരവാസികളുടെ പട്ടയങ്ങള്‍ നല്‍കാനായി. 500 ലധികം പേര്‍ക്കാണ് നടപടി സഹായകമായത്. പട്ടയം കിട്ടിയവരുടെ ഭൂമിയില്‍ വീടുകള്‍ ഉയരുകയുമാണ്. അങ്കണവാടികള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങള്‍ കണ്ടെത്തുകയാണ്.

പൊതുവായ ആവശ്യങ്ങള്‍ക്ക് ഭൂമി കിട്ടാന്‍ പലയിടത്തും പ്രയാസമുണ്ട്. ഈ പശ്ചാത്തലത്തില്‍ ‘മനസോടിത്തിരി മണ്ണ്’പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സുമനസുകളുടെ ഉദാരസമീപനം ഭൂമിയുടെ ലഭ്യതയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുന്നുവെന്നതാണ് പ്രധാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂസംബന്ധമായ ആവശ്യങ്ങളും പരിഹരിച്ചുവരികയാണ്. നിയമപരമായി സാധുതയുള്ള പട്ടയങ്ങള്‍ പരമാവധി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതല പിന്തുണയും സമയബന്ധിതമായ തുടര്‍നടപടികളും ഉണ്ടാകണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, നഗരസഭ ചെയര്‍മാന്‍ ഉണ്ണികൃഷ്ണ മേനോന്‍, ഡെപ്യൂട്ടി കലക്ടര്‍ ബീനാറാണി, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *