എഞ്ചിനീയറിങ് ഉൾപ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ലഭിക്കുക എന്നതിലുപരി സർക്കാരിന് മറ്റ് താത്പര്യങ്ങളില്ലെന്ന് മന്ത്രി വ്യക്തമാക്കി. കോടതി വിധി ലഭ്യമായിട്ടില്ലെന്നും ക്യാബിനറ്റുമായി ചർച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കോടതി ഉത്തരവിന് പിന്നാലെ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു. കോടതി നടപടി നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. അതിന് ശേഷം അപ്പീൽ നൽകുന നടപടികളിലേക്ക് കടക്കും. കോടതിയെ സമീപിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ തല്ക്കാലം വ്യക്തമാക്കുന്നില്ലെന്നും മന്ത്രി ബിന്ദു അറിയിച്ചു.
“കോടതി വിധി ലഭ്യമായിട്ടില്ല. വിധി ലഭിച്ച ശേഷം ക്യാബിനറ്റിൽ തന്നെ ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുന്നതാണ്. ഇനിയും അപ്പീൽ പോവാനുള്ള അവസരമുണ്ട്. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന ഫോർമുലയാണ് അവലംബിച്ചത്. കഴിഞ്ഞ വർഷം 35 മാർക്കിന്റെ വ്യത്യാസം വരാവുന്ന നിലയിലായിരുന്നു സ്റ്റാൻഡഡൈസേഷൻ പ്രോസസ് സംബന്ധിച്ച് ഉണ്ടായിരുന്നത്. കേരള ബോർഡിൽ പഠിക്കുന്ന കുട്ടി മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് അവർക്ക് കുറവ് ലഭിക്കുന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. അതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എല്ലാവർക്കും നീതി ഉറപ്പാക്കാവുന്ന ഫോർമുലയിലേക്ക് എത്തിചേർന്നത്. ക്യാബിനറ്റ് അംഗീകരിച്ച ശേഷമാണ് ഇത് നടപ്പാക്കിയത്. അതിനാൽ തന്നെ കോടതിയിൽ നിന്ന് ലഭ്യമായിട്ടുള്ള വിധി ക്യാബിനറ്റുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് കരുതുന്നത്. എല്ലാ കുട്ടികൾക്കും നീതി ലഭിക്കുക എന്നതിലുപരി സർക്കാരിന് മറ്റ് താത്പര്യങ്ങളില്ല. സുതാര്യമായിട്ടാണ് എല്ലാ നടപടികളും ഉണ്ടായിട്ടുള്ളത് ” -മന്ത്രി പറഞ്ഞു.
പരാതി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ ; വോട്ടർ പട്ടികയിലെ ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്
അതേസമയം സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് വിധി. സമവാക്യം അനുസരിച്ച് കേരള മുൻ ലിസ്റ്റ് തയ്യാറാക്കുമ്പോൾ സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളേക്കാൾ മാർക്ക് കുറയുന്നതായി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത്. ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്. പ്രവേശന നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾക്ക് ശേഷിക്കെയാണ് കോടതിയ0 യു നടപടി.
പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റെന്നും ജസ്റ്റിസ് ഡികെ സിങ് ചൂണ്ടിക്കാട്ടി. കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഉത്തരവ്. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർത്ഥിനി ഹന ഫാത്തിമയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പരീക്ഷാ പ്രോസ്പെക്ടിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് പുതിയ സമവാക്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സമവാക്യം അനുസരിച്ച് കേരള മുൻ ലിസ്റ്റ് തയ്യാറാക്കുമ്പോൾ സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളേക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത്.


ആര്യനാട് പഞ്ചായത്തംഗം ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സൂചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.