എല്ലാക്കാര്യത്തിലും പ്രതികരിക്കുന്ന ബിജെപിക്ക് മിണ്ടാട്ടമില്ല; കേന്ദ്ര മന്ത്രി അഭിനയിച്ച സിനിമയിൽ നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ബിജെപി നേതാക്കൾ ജാനകി സിനിമയെക്കുറിച്ച് മിണ്ടുന്നില്ല. സിനിമയിൽ അഭിനയിച്ച ബിജെപി മന്ത്രിയുടെ നില ഇതാകുമ്പോൾ, സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന്‌ ചോദിക്കേണ്ട കാര്യമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കുന്ന സമീപനമാണ് സെൻസർ ബോർഡിന്റേത്.
രാജ്യത്ത് ആരെന്ത് സംസാരിക്കണം, എങ്ങനെ പേരിടണം, എന്ത് ഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങൾ പോലും അവർ നിശ്ചയിക്കുന്ന അവസ്ഥയിലാണ് നാം എത്തിയിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ കുറ്റപ്പെടുത്തി

സെൻസർ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നും, സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിനിമ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് സർക്കാരിന്റെ മുഴുവൻ പിന്തുണ ഉണ്ടായിരിക്കുന്നതായും, സെൻസർ ബോർഡ് നിലപാട് മാറ്റേണ്ടതാണെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൃഥ്വിരാജിന്റെ സിനിമയെയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി മന്ത്രി ആരോപിച്ചു. തങ്ങളുടെ ആശയത്തിനെതിരെ ആരെല്ലാം പറയുന്നു അവരെയെല്ലാം നിശബ്ദരാക്കുന്നു. ജാനകി സിനിമയെതിരായ വിവാദവും അതിന്റെ ഭാഗമാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *