കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതലാളുകൾ പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സർവേ ഫലം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശശി തരൂരിനെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളിൽ അവിശ്വാസ്യതയുണ്ടാക്കുമെന്ന് എംഎം ഹസനും മുതിർന്ന നേതാക്കൾ നിയന്ത്രണം പാലിക്കണമെന്ന് അടൂർ പ്രകാശും പ്രതികരിച്ച. എറണാകുളത്ത് യുഡിഎഫ് യോഗത്തിന് എത്തിയതായിരുന്നു നേതാക്കൾ. തരൂരിന്റെ പരാമർശങ്ങൾ സംസ്ഥാനത്തെ കോൺഗ്രസിനെ ബാധിക്കില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
സർവേ പലയാളുകൾ പലതരത്തിലും നടത്തുന്നുണ്ടെന്നും ചിലർ അതിനായി മന:പൂർവം ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ശശി തരൂർ ദേശീയ വർക്കിങ് കമ്മിറ്റി അംഗമാണ്. അദ്ദേഹത്തോട് കാര്യങ്ങൾ പറയേണ്ടത് ഓൾ ഇന്ത്യ വർക്കിങ് കമ്മിറ്റിയാണ്. ശശി തരൂർ പറയുന്ന കാര്യങ്ങളൊന്നും സംസ്ഥാനത്തെ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. അതേസമയം, മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് തരൂരിന്റെ പേര് പരാമർശിക്കാതെ അടുർ പ്രകാശ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയാകാൻ ശശി തരൂരിനെ 28 ശതമാനം പേർ പിന്തുണയ്ക്കുന്നുണ്ടെന്ന് സർവേഫലം വന്നെന്ന് മാധ്യമങ്ങളിൽ കണ്ടന്ന് പറഞ്ഞ ഹസൻ നാളെ പ്രധാനമന്ത്രിയാകാൻ ആരാണ് യോഗ്യനെന്ന് സർവേ നടത്തിയാലും തരൂരിൻ്റെ പേര് വരുമെന്നും പറഞ്ഞു പക്ഷേ, ഏത് ഏജൻസിയാണ് നടത്തിയതെന്ന് കണ്ടില്ല. നാളെ ഞാനാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും അർഹനെന്ന് പറഞ്ഞ് ഏതെങ്കിലുമൊരു ചാനലിന്റെ സർവേ പുറത്തുവിട്ട് എനിക്കും അവകാശപ്പെടാം. ഞങ്ങൾ തന്നെ അങ്ങനെ പറഞ്ഞാൽ അതിന്റെ ആധികാരികത ജനങ്ങൾ സംശയിക്കില്ലേ. ഇത് പാർട്ടി ഗൗരവമായി എടുക്കുന്നില്ലെന്നും എംഎംഹസൻ വ്യക്തമാക്കി.
ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ സംഭവം ; ഇന്ന് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം


ഓപ്പറേഷൻ നുംഖോറിനെതിരായ ദുൽഖറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.