ഒന്നിലേറെ പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരണം; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ പൈലറ്റുമാരും സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിയെന്ന് സൈന്യം

ഇന്ത്യൻ പ്രതിരോധ സേന നടത്തിയ വാർത്താ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത എല്ലാ വ്യോമ പ്ര പൈലറ്റുമാരും സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിയതായി എയർ മാർഷൽ എകെ ഭാരതി അറിയിച്ചു. ഒന്നിലേറെ ഹൈടെക് പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും സ്ഥിരീകരിച്ചു.

കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കുന്നതിന് മുമ്പ് ശത്രുവിമാനങ്ങളെ തടഞ്ഞുനിർത്തുകയും നിർവീര്യമാക്കുകയും ചെയ്തുവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. പഹൽഗാം കൂടക്കൊലയ്ക്ക് ഇന്ത്യ നൽകിയ മറുപടിയിൽ നിർണായക റോൾ വഹിച്ചത് വ്യോമസേനയാണെന്ന് സൈന്യത്തിൻ്റെ സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യ വ്യക്തമാക്കി.

അതേസമയം ഇന്ത്യയുടെ ഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധമുഖത്ത് അത് സാധാരണമാണ്. തല്ക്കാലം അത് വെളിപ്പെടുത്തുന്നില്ലെന്ന് ഇന്ത്യൻ വിമാനം വെടിവച്ചിട്ടോ എന്ന പാക് അവകാശവാദത്തെ ചുണ്ടിക്കാട്ടി മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് സൈന്യം മറുപടി നൽകി.

ഇന്ത്യ ഭീകരവാദികളെ ലക്ഷ്യം വച്ചപ്പോൾ പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വച്ചു. യാത്രാ വിമാനത്തെ മറയാക്കിവരെ നീക്കങ്ങൾ നടന്നു. ഓപ്പറേഷൻ സിന്ദൂറിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ പ്രകോപിതരായ പാകിസ്താൻ ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വച്ചു. ഇന്ത്യൻ നൽകിയ തിരിച്ചടിയിൽ 40 ഓളം പാക് സൈനികർ കൊല്ലപ്പെട്ടതായും ഇന്ത്യ വ്യക്തമാക്കി. അഞ്ച് ഇന്ത്യൻ സൈനികരും വീരമൃത്യു വരിച്ചതായും സൈന്യം അറിയിച്ചു.

പ്രകോപനങ്ങൾ തുടർന്നാൽ കൂടുതൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. പാകിസ്താൻ ഇനിയും പാഠം പഠിച്ചില്ലെങ്കിൽ തിരിച്ചടി ഇതിലും വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാക് ഡിജിഎംഒയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങളും ലെഫ്റ്റനന്റ് ജനറൽ ഘായ് പങ്കുവെച്ചു. പാകിസ്താൻ ഡിജിഎംഒയുടെ അഭ്യർത്ഥനയെത്തുടർന്ന് ഇന്നലെ ‘ വൈകുന്നേരം 5:00 മണിക്ക് വെടിനിർത്തൽ താൽക്കാലികമായി നിർത്തിവച്ചു. എന്നിട്ടും അതിർത്തി കടന്നുള്ള വെടിവയ്പ്പും ഡ്രോൺ നുഴഞ്ഞുകയറ്റവും നടത്തി അയൽ രാജ്യം മണിക്കൂറുകൾക്കുള്ളിൽ വെടിനിർത്തൽ കരാർ ലംഘിച്ചു. അതിനുശേഷം ഇന്ത്യ ശക്തമായ തിരിച്ചടിയും മുന്നറിയിപ്പും നൽകി. ഇനിയും ധാരണകൾക്ക് വിപരീതമായി പാകിസ്താൻ പെരുമാറിയാൽ ശക്തമായി തിരിച്ചടിക്കാൻ കരസേനാ മേധാവി പൂർണ്ണ അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *