ആലുവയില്‍ പെൺകുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥീരീകരിച്ച് പോലീസ്. പല കാര്യങ്ങളിലും ഇവര്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണ് ഇവർ എന്നാണ് പോലീസ് പറയുന്നത്.
അച്ഛന്റെ കുടുംബം കുട്ടികളെ പൂര്‍ണമായും ഏറ്റെടുത്ത് നോക്കിയതില്‍ മനോവിഷമം ഇവര്‍ക്കുണ്ടായിരുന്നു. മുമ്പ് മക്കളെ കൊലപ്പെടുത്താന്‍ അമ്മ ശ്രമിച്ചെന്ന മൊഴികളും അന്വേഷണം സംഘം തള്ളി. പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകൾ നിരന്തരം പീഡനത്തിന് ഇരയായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് അമ്മ മൊഴി നൽകി. ചോദ്യം ചെയ്യൽ ഇന്നും തുടരും. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാക്കാൻ കഴിയുകയുള്ളു.
ഭർതൃവീട്ടിൽ ഒറ്റപ്പെട്ട നിലയിലായിരുന്നെന്നും തനിക്ക് ഒരു കഴിവുമില്ലെന്ന് ഭർത്താവും ബന്ധുക്കളും പറഞ്ഞിരുന്നതായും യുവതി മൊഴി നൽകി. കുഞ്ഞിനോട് വീട്ടുകാർക്ക് വാത്സല്യമുണ്ടായിരുന്നു. ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുന്നതായി വിവരം ലഭിച്ചു. കുട്ടിയിൽ നിന്നും അകറ്റുന്നതായി തോന്നിയപ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അമ്മ മൊഴി നൽകിയതായിട്ടാണ് വിവരം.
കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന വിവരം അമ്മയെ പോലീസ് അറിയിച്ചത്. ഇക്കാര്യം അവർ നിസംഗതയോടെ കേട്ടിരുന്നു മകള്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞ അമ്മ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പോലീസ് പറയുന്നു


കാറിൽ ലഹരി കടത്ത് ; യുവതിയും, യുവാവും അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.