ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിൻ്റെ നിർദ്ദേശങ്ങളും ആശങ്കകളും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയെന്ന് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
നോട്ടുനിരോധനം പോലെ ബീഹാറിൽ വോട്ട് നിരോധനത്തിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്നും പാർട്ടികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ച.
സ്പെഷൽ ഇൻ്റൻസീവ് റിവിഷൻ നടപ്പാക്കുന്നത് ഏത് ആരുടെ നിർദേശപ്രകാരമാണെന്ന് ചോദിച്ച ബ്രിട്ടാസ്നിയമപരമായി മുന്നോട്ടുപോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. മഹാരാഷ്ട്രയിലേത് പോലെ വോട്ട് കച്ചവടമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. 21 നിർദ്ദേശങ്ങൾ ആദ്യം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തിൽ ഒന്നും വോട്ട് പരിഷ്കരണത്തെ പറ്റി പറയുന്നില്ല. പലതവണ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പറയാത്ത വിഷയമാണ് തിരക്കിട്ട് നടത്തുന്നതെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.
ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തിയതായി പരാതി ; കൊച്ചിയിൽ സ്കൂൾ അടച്ചിട്ടു


കനത്ത മഴ ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.