മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിൽ പോയി ഊടും പാടും അടി മേടിച്ച കുമാരൻ ആകുമോ പുതിയ പോലീസ് മേധാവി. രണ്ട് പേർക്കാണ് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത്. മനോജ് എബ്രഹാമും അജിത് കുമാറും. പിണറായിയുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കുമാരൻമാരിൽ ഒരാളായിരിക്കും പുതിയ പോലീസ് മേധാവി എന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാവാൻ ഇടയില്ല. എന്നാൽ ഇവരിൽ ഏറ്റവും പ്രിയപ്പെട്ട ഒരു കുമാരനെ പുതിയ മേധാവി ആക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിന് ഇടയിലാണ് ടി ആൾ കുംഭമേളയ്ക്ക് അതിഥിയായി പോയി നാട്ടുകാരുടെ കൈവയ്ക്കലിന് ഇരയാവുന്നത്.
ആ പിണറായി കുമാരനെ തിരിച്ചറിഞ്ഞവർ പലരും ഇത് കേരളത്തിൽ നിന്നുള്ള ഐപിഎസ്കാരനാണ് എന്ന് പറഞ്ഞപ്പോൾ അടിയുടെ ശക്തി കൂട്ടുകയാണ് ചെയ്തത്. ഈ കുമാരൻ പോലീസ് മേധാവിയായി വന്നാൽ കേരളത്തിൽ പോലീസിൻ്റെ കാവി വത്ക്കരണം സമ്പൂർണമായി എന്ന് പോലീസ് അസോസിയേഷനിലെ ഇടതും – വലതും അനുകൂലികൾ ഒരേ ശബ്ദത്തിൽ പറയുന്നു.
ഉത്തർപ്രദേശിൽ പോയി മാസ് കാണിക്കാൻ നിന്ന ഐപിഎസ്കാരനെ അവിടെയുള്ള മലയാളികൾ തിരിച്ചറിഞ്ഞില്ല എങ്കിൽ ആദരാഞ്ലി ബോർഡ് വച്ച് ആചാരവെടിവയ്ക്കേണ്ട അവസ്ഥ കേരള പോലീസിന് ഉണ്ടാകുമായിരിന്നു. കേരളത്തിൻ്റെ മതേതര മുഖത്തിന് നേരെ വയ്ക്കുന്ന ആചാരവെടിയാകുമോ പുതിയ ഡിജിപിയുടെ നിയമനം എന്ന് നമുക്ക് കാത്തിരുന്ന് കാണാം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.